എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിച്ച്‌ പുതിയ പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍

തിരുവനന്തപുരം: എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിച്ച്‌ പുതിയ പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ ചാനലുകൾ പുറത്തുവിട്ടു. ഏഷ്യാനെറ്റ് പ്രീപോള്‍ – സീ ഫോര്‍ പ്രീപോള്‍ സര്‍വേ പ്രകാരം നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുവിഹിതം നേടി 82 മുതല്‍ 91 വരെ സീറ്റുകളുമായി എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 24 ന്യൂസ് പ്രീപോള്‍ സര്‍വേയില്‍ 76 സീറ്റുകള്‍ നേടി എല്‍..ഡി..എപ് ്ധികാരം നിലനിറുത്തുമെന്നാണ് പ്രവചനം..യു.ഡി.എപ് 46 സീറ്റുകള്‍ നേടും..എന്‍.ഡി.എയ്ക്ക് നേമം സീറ്റ് നഷ്ടപ്പെടുമെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ജി. കൃ,​്ണകുമാര്‍ വിജയിക്കുമെന്നും സര്‍വേ പറയുന്നു. ഇവിടെ എല്‍.ഡി.എഫ് രണ്ടാംസ്ഥാനത്ത് എത്തുമെന്നും സര്‍വേ പറയുന്നു.

ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വേ പ്രകാരം 76 സീറ്റ് നേടി എല്‍.ഡി.എഫ് അധികാരം നിലനിറുത്തും. യുഡിഎഫിന് 37 ശതമാനം വോട്ടുവിഹിതവും 46 മുതല്‍ 54 വരെ സീറ്റുകള്‍ നേടാനും സാധിക്കും. വന്‍കുതിപ്പിന് കൊതിക്കുന്ന ബി.ജെ.പിക്ക് 18 ശതമാനം വോട്ടുവിഹിതം സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളില്‍ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുന്നണികളിലും അല്ലാതെ മത്സരിക്കുന്നവര്‍ക്ക് മൂന്ന് ശതമാനം വോട്ടുവിഹിതവും ഒരു സീറ്റുമാണ് സര്‍വേ പ്രവചിക്കുന്നത്.

വടക്കന്‍ കേരളത്തിലുണ്ടായേക്കാവുന്ന വന്‍മുന്നേറ്റമാണ് അധികാരത്തില്‍ തുടരാന്‍ ഇടതുമുന്നണിക്ക് സഹായമാക്കുകയെന്ന് സര്‍വേ പ്രവചിക്കുന്നത്. വടക്കന്‍ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായുള്ള 60 സീറ്റുകളില്‍ സിംഹഭാ​ഗവും ഇടതുമുന്നണി വിജയിക്കും എന്നാണ് സര്‍വ്വ പ്രവചിക്കുന്നത്.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം പേരും പിണറായി വിജയനെ പിന്തുണയ്ക്കുന്നു. ഉമ്മന്‍ ചാണ്ടിയെ 27 ശതമാനം പേരും രമേശ് ചെന്നിത്തലയെ ഏഴ് ശതമാനം പേരും പിന്തുണച്ചു. കെകെ ശൈലജയെ 11 ശതമാനം പേരും കെ.സുരേന്ദ്രനെ ആറ് ശതമാനം പേരും പിന്താങ്ങുന്നു.


Previous Post Next Post