സ്ഥാനാർത്ഥി ആക്കുമോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ മുരളീധരൻ.








കോഴിക്കോട്: സ്ഥാനാർത്ഥി ആക്കുമോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ മുരളീധരൻ. നേമത്ത് യുഡിഎഫിന് വിജയിക്കാൻ കഴിയുമെന്നും കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെങ്കിൽ പൂർണ്ണ വിജയമായിരിക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. നേമം ബിജെപിയുടെ കോട്ടയല്ലെന്നും അത് രാജഗോപാൽ തന്നെ വ്യക്തമാക്കിയതാണെന്നും മുരളി ആവർത്തിച്ചു. 

സ്ഥാനാർത്ഥിയാക്കുകയാണെങ്കിൽ നാളെ തന്നെ തിരുവനന്തപുരത്തെത്തി പ്രചാരണം തുടങ്ങുമെന്നും മുരളീധരൻ വ്യക്തമാക്കി.


Previous Post Next Post