ബിജെപി വലിയ മുന്നേറ്റം കാഴ്ചവെയ്ക്കും, 2016ലെ സാഹചര്യമല്ല ഇന്നെന്ന് ശ്രീശാന്ത്




തിരുവനന്തപുരം: നേമത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ വിജയം ഉറപ്പെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഇത്തവണ ബിജെപി വലിയ മുന്നേറ്റം കാഴ്ചവെയ്ക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. പൂജപ്പുരയിൽ കുമ്മനത്തിന്റെ തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെ സംഘടിപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീശാന്ത്.

ബിജെപിയ്ക്ക് അനുകൂലമായ നിരവധി കാര്യങ്ങൾ ഇന്നുണ്ട്. 2016ലെ സാഹചര്യമല്ല ഇന്നെന്ന് ശ്രീശാന്ത് ഓർമ്മിപ്പിച്ചു. കഴിഞ്ഞ പ്രാവശ്യം ഒരു സീറ്റാണ് കിട്ടയതെങ്കിൽ ഇത്തവണ തീർച്ചയായും കൂടുതൽ സീറ്റുകൾ കിട്ടും. നേമത്ത് ബിജെപി തുടർ വിജയം ഉറപ്പാണെന്നും ശ്രീശാന്ത് പ്രതികരിച്ചു.

രണ്ട് വർഷത്തേയ്ക്ക് എന്തായാലും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ശ്രീശാന്ത് അറിയിച്ചു. ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 



Previous Post Next Post