ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ച തായി റിപ്പോർട്ടുകൾ.




ചത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ  22 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു സംഭവിച്ചതായി റിപ്പോർട്ടുകൾ.

എട്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും, 14 പോലീസുകാരുമാണ് മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ബീജാപൂർ വനമേഖലയിൽ 2000 ജവാൻമാർ ഇപ്പാൾ തെരച്ചിൽ നടത്തുകയാണ്.

കഴിഞ്ഞ ദിവസമാണ് ആക്രമണം നടന്നത്. ഏറ്റുമുട്ടലിൽ പതിനഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി സേന വ്യക്തമാക്കി. 31 സിആർപിഎഫ്  ജവാന്മാർക്ക് പരുക്കേറ്റു. ഡ്രൈവർ ഉൾപ്പെടെ അഞ്ച് സൈനികർ ഇന്നലെ കൊല്ലപ്പെട്ടിരുന്നു.
ഇന്ന് രണ്ട് ജവാന്മാരുടെ മൃതശരീരം കൂടി കണ്ടെടുത്തു.

പരുക്കേറ്റ ജവാന്മാരെ ബിജാപുർ ആശുപത്രിയിലും റായ്പുർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കുഴി ബോംബുവച്ച് സൈനികർ സഞ്ചരിച്ച ബസ് മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു.
 ബർസൂർ‑പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്. ഇവിടെ അറ്റകുറ്റി പണികൾ നടക്കുകയായിരുന്നു. ബസില്‍ ഇരുപത്തിയഞ്ച് ജവാന്മാരാണ് ഉണ്ടായിരുന്നത്. കാണാതായ ഒരു സിആർപിഎഫ് ജവാനായി തെരച്ചിൽ നടക്കുന്നുണ്ട്.


Previous Post Next Post