പത്തനംതിട്ട: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വില്‍പ്പനക്കായി ശേഖരിച്ചു വച്ച മദ്യം എക്‌സൈസ് സംഘം പിടികൂടി. പത്തനംതിട്ട കുളനട ചാങ്ങിഴേത്ത് കിഴക്കേതില്‍ മധുസൂധന്‍ എന്നയാളുടെ വീട്ടിലൊളിപ്പിച്ച 45 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് കാലത്ത് വില്‍പ്പന നടത്താനായി കര്‍ണാടകയില്‍ നിന്നെത്തിച്ചതാണ് മദ്യം. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. പത്തനംതിട്ട എക്‌സൈസ് സംഘമാണ് പരിശോധന നത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വില്‍പ്പനക്കായി ശേഖരിച്ചു വച്ച 45 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ
Jowan Madhumala
0