പാമ്പാടിയിൽ - 5 പുതിയ രോഗികൾകോട്ടയം ജില്ലയില്‍ 126 പേര്‍ക്ക് കോവിഡ്പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ഇങ്ങനെ


കോട്ടയം ജില്ലയില്‍  126 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 123 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി.  പുതിയതായി  1785 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരില്‍ 56 പുരുഷന്‍മാരും 60 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

174 പേര്‍ രോഗമുക്തരായി. 1528 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 84943 പേര്‍ കോവിഡ് ബാധിതരായി.  82663 രോഗമുക്തി നേടി. ജില്ലയില്‍ ആകെ  9231 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം -22

മുണ്ടക്കയം -18

പാമ്പാടി - 5

ചങ്ങനാശേരി, കടുത്തുരുത്തി, മാഞ്ഞൂർ- 4

പാലാ, കുമരകം, അയർക്കുന്നം, ചിറക്കടവ്, മണർകാട്, അതിരമ്പുഴ, രാമപുരം, കറുകച്ചാൽ, ഭരണങ്ങാനം - 3

തിരുവാർപ്പ്, ഏറ്റുമാനൂർ, വാകത്താനം, വെള്ളൂർ, തലയോലപ്പറമ്പ്, ചെമ്പ്, വൈക്കം, പായിപ്പാട്, വാഴൂർ, പുതുപ്പള്ളി, ആർപ്പൂക്കര - 2

 മേലുകാവ്, തിടനാട്, തലയാഴം, കാഞ്ഞിരപ്പള്ളി, ഉദയനാപുരം, പളളിക്കത്തോട്, മുത്തോലി, കിടങ്ങൂർ, വെച്ചൂർ, കുറിച്ചി, ഈരാറ്റുപേട്ട, കാണക്കാരി, ഉഴവൂർ, ടി വി പുരം, കല്ലറ, തീക്കോയി, കുറവിലങ്ങാട്, തലനാട്, അകലക്കുന്നം, മീനച്ചിൽ - 1
Previous Post Next Post