ക്ഷേത്രങ്ങളിൽ ആർ എസ് എസ് പ്രവർത്തനം നിരോധിച്ചുകൊണ്ട് തിരുവിതാംകൂർ ദേവസ്വംബോർഡ് ഉത്തരവിറക്കി



തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള 1240 ക്ഷേത്രങ്ങളിൽ ആർ എസ് എസ് പ്രവർത്തനം വിലക്കി ഉത്തരവ്.ക്ഷേത്ര അങ്കണങ്ങളിൽ ആർ എസ് എസ് മാസ്‌ഡ്രിൽ പ്രവർത്തനം നിരോധിച്ചുകൊണ്ടാണ്  ഉത്തരവ്, മാസ്‌ഡ്രിൽ നടത്തിയാൽ തടയാൻ ജീവനക്കാർക്ക്  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം.അതേസമയം ദേവസ്വം ബോര്‍ഡിന്റെ പുതിയ ഉത്തരവ് തങ്ങള്‍ ഗൗരവമായി കാണുന്നില്ലെന്നും  കാലാകാലങ്ങളില്‍ ഇത്തരം ഉത്തരവുകള്‍ ദേവസ്വം ബോര്‍ഡ് ഇറക്കാറുണ്ടെന്നും , ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് ആര്‍ എസ് എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആര്‍ എസ് എസ് കേരള ഘടകം പ്രതികരിച്ചു. 

 ക്ഷേത്രങ്ങളില്‍ ആയുധ അഭ്യാസമടക്കം നിരോധിച്ചു കൊണ്ട് ദേവസ്വം ബോര്‍ഡ് മുൻപും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും ചില ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി കടുപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
Previous Post Next Post