ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും നാലുവയസുകാരി മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ



മലപ്പുറം : ഓണ്‍ലൈന്‍ വഴിയുള്ള അവിഹിത ബന്ധങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന ഒളിച്ചോട്ടങ്ങളും കേരളത്തില്‍ വ്യാപകമാവുന്നു. ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും നാലുവയസുകാരി മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മലപ്പുറം തലപ്പാറയിലാണ് സംഭവം. മാതാവിന്റെ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് യുവതിയെയും കാമുകനെയും കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് യുവതിക്കെതിരെ ബാല നീതി നിയമ പ്രകാരം കേസെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തലപ്പാറയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീടായ തേഞ്ഞിപ്പലത്തെ വീട്ടിലേക്ക് വിരുന്ന് വന്ന യുവതിയെ കഴിഞ്ഞ 27ന് പുലര്‍ച്ചെ ആണ് കാണാതായത്.
തുടര്‍ന്നാണ് യുവതിയുടെ മാതാവ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷിച്ച് യുവതിയെയും കാമുകനെയും കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. യുവാവുമായി ഓണ്‍ലൈന്‍ വഴിയാണ് യുവതി പരിചയപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.
Previous Post Next Post