മ​ര​ണ​മ​ട​ഞ്ഞ സി​പി​എം നേ​താ​വ് പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍റെ പേ​രും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ, ജീവിച്ചിരുപ്പുണ്ടെന്ന് ബിഎൽഒ




ക​ണ്ണൂ​ർ: മ​ര​ണ​മ​ട​ഞ്ഞ സി​പി​എം നേ​താ​വ് പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍റെ പേ​രും നി​യ​മ​സ​ഭാ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ. കു​ഞ്ഞ​ന​ന്ത​ന്‍റെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് മാ​റ്റി​യി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ട​യാ​ൾ​ക്ക് അ​ദ്ദേ​ഹം ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ഫീ​ൽ​ഡ് വെ​രി​ഫി​ക്കേ​ഷ​നി​ൽ മ​റു​പ​ടി​യും ല​ഭി​ച്ചു.

കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ 75-ാം ബൂ​ത്തി​ലാ​ണ് കു​ഞ്ഞ​ന​ന്ത​ന്‍റെ പേ​രു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 11നാ​ണ് കു​ഞ്ഞ​ന​ന്ത​ൻ മ​രി​ച്ച​ത്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ രോ​ഗ​ബാ​ധി​ത​നാ​കു​ക​യും പ​രോ​ളി​ൽ ക​ഴി​യു​ന്ന​തി​നി​ടെ രോ​ഗം മൂ​ർ​ച്ഛി​ച്ച് മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

Previous Post Next Post