ശബരിമല വിഷയം എടുത്തിട്ട സുകുമാരൻ നായരുടെ നടപടി നിയമവിരുദ്ധമെന്ന് മന്ത്രി എ.കെ.ബാലൻ




തെരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം എടുത്തിട്ട സുകുമാരൻ നായരുടെ നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി എ.കെ.ബാലൻ.

 വിശ്വാസി - അവിശ്വാസി പോരാട്ടമാണ് നടക്കുന്നതെന്ന സുകുമാരൻ നായരുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.

സുകുമാരൻ നായർ രാഷ്ട്രീയം പറയുന്നതിൽ ഒരു തെറ്റുമില്ല.
ബിജെപി അല്ലെങ്കിൽ കോൺഗ്രസ് എന്ന് പറയാനുള്ള ആർജ്ജവം അദ്ദേഹം കാണിക്കട്ടെ.

വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പെന്നും ഈ സർക്കാരിന് തുടർ ഭരണം പാടില്ല എന്നുമുള്ള അദ്ദേഹത്തിൻ്റെ പ്രസ്താവന തീർത്തും തെറ്റാണ്.

അതിനാൽ സുകുമാരൻ നായർക്കെതിരെ നടപടി ആവശ്യപ്പെട്ട് താൻ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു.


Previous Post Next Post