മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ സിപിഎം വോട്ട് ചോദിച്ചതിൽ ഉറച്ച് നിൽക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം വോട്ട് യുഡിഎഫിന് നൽകണമെന്നാണ് അഭ്യർഥിച്ചത്. മണ്ഡലത്തിൽ ദുർബലനായ സ്ഥാനാർഥിയെ സിപിഎം നിർത്തിയ സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു
തലശ്ശേരിയിൽ ബിജെപിയുടെ പത്രിക തള്ളിയത് മനപ്പൂർവമാണ്. സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയാണിത്. മനഃസാക്ഷിക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ചതിലൂടെ ഷംസീറിന് വോട്ട് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. സിഒടി നസീറിന് പിന്തുണയെന്ന് ബിജെപി ഇപ്പോൾ പറയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.