ഹോട്ടലുകളിലും ബാറുകളിലുംനിന്ന് 100 കോടി രൂപ പ്രതിമാസം പിരിക്കാന്‍ ആവശ്യപ്പെട്ട് മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയെടുക്കണമെന്ന് ാവശ്യപ്പെട്ട് ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത്, ജി.എസ്.കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദേശം. തുടരന്വേഷണം വേണമോയെന്ന് തുടര്‍ന്ന് സി.ബി.ഐ ഡയറക്ടര്‍ക്ക് തീരുമാനിക്കാം.