ന്യൂഡൽഹി : ഐ.എസ്.ആർ.ഒ. ചാരകേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിച്ച ജസ്റ്റിസ് ഡി.കെ. ജയിൻ അധ്യക്ഷനായ ഉന്നതതല സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
2018 സെപ്റ്റംബറിലാണ് ഐ.എസ്.ആർ.ഒ. ചാരകേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ഡി.കെ. ജയിൻ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറി ബി.കെ.പ്രസാദ്, കേരളത്തിലെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ്.സെന്തിൽ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളായി സമിതിയിൽ ഉള്ളത്.
2020 ഡിസംബർ 14, 15 തീയതികളിൽ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗം സമിതി വിശദമായി കേട്ടിരുന്നു.