എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി. 27-ാം തവണയാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റുന്നത്. ഇനിയും കേസ് മാറ്റാന്‍ ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി.
കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാന്‍സിസ് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് കേസ് വീണ്ടും മാറ്റിയത്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാന്‍സിസ് കോടതി സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഫ്രാന്‍സിസ് തുടങ്ങിയവരെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കോടതി വിധിക്കെതിരെയാണ് സിബിഐയുടെ അപ്പീല്‍.