ഡീല്‍ വിവാദത്തില്‍ കുരുങ്ങിയ ആറന്‍മുളയിലെ മിക്ക ബൂത്തുകളിലും വോട്ടെടുപ്പ് ദിവസം ബിജെപി ഏജന്റുമാരില്ലായിരുന്നു. വിരലിലെണ്ണാവുന്ന ബൂത്തുകളില്‍ മാത്രമാണ് ഏജന്റുമാര്‍ ഉണ്ടായിരുന്നത്.
ചില ബൂത്തുകളിലെ ഏജന്റുമാര്‍ ഉച്ചയ്ക്ക് ശേഷം മുങ്ങുകയും ചെയ്തു. ബിജു മാത്യു ആയിരുന്നു ആറന്‍മുളയിലെ ബിജെപി സ്ഥാനാര്‍ത്ഥി. നേരത്തെ പത്തനം തിട്ട ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടക്കായിരുന്നു നേരത്തെ സീറ്റ് മാറ്റി വെച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി അശോകന്‍ കുളനടയെ തിരുവല്ലയിലേക്ക് മാറ്റി.
ഇതുള്‍പ്പെടെ മധ്യകേരളത്തിലെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ചൂണ്ടിക്കാട്ടിയായിരുന്നു ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ ഡീല്‍ ആരോപണം ഉന്നയിച്ചത്. ആറന്‍മുളയില്‍ ബിജു മാത്യുവിന്റെ പ്രചരണം നാമമാത്രമായിരുന്നു. നോട്ടീസ് വിതരണം, വീടു കയറി പ്രചരണം തുടങ്ങിയവ കുറച്ചിടങ്ങളില്‍ മാത്രം ഒതുങ്ങി.