കൊച്ചി: കൊച്ചിയിലെ ലുലുമാളിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. ട്രോളി വൃത്തിയാക്കവെ ജീവനക്കാരാണ് സംഭവം ശ്രദ്ധിച്ചത്.
സാധനങ്ങൾ കൊണ്ടുപോകുന്ന ട്രോളിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു തോക്കും വെടിയുണ്ടകളും. അധികൃതർ ഉടൻ തന്നെ പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.