മാവേലിക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സഞ്ജുവിനെ ഒരു സംഘം സിപിഐഎം പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിച്ചതായി ആരോപണം. ഇന്നലെ രാത്രി 12.30ഓടെയായിരുന്നു ആക്രമണം. പരുക്കേറ്റ സഞ്ജുവിനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആംബുലന്‍സില്‍ എത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സഞ്ജു പറഞ്ഞു. നൂറനാട് പോലീസ് കേസെടുത്തു.
സിപിഐഎം ചുനക്കര ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ ചാരുംമൂട് ഏരിയാ കമ്മറ്റി അംഗവുമായിരുന്ന സഞ്ജു അടുത്തിടെയാണ് പാര്‍ട്ടിവിട്ട് എന്‍ഡിഎയിലെത്തിയത്. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പില്‍ ചുനക്കര പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.