നടൻ മമ്മൂട്ടി ഭാര്യയ്ക്ക് ഒപ്പമെത്തി വോട്ട് രേഖപ്പെടുത്തി.




കൊച്ചി: നടൻ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്. 

തൃക്കാക്കര നിയോജകമണ്ഡലത്തിലെ പൊന്നുരുന്നിയിലൊ 63-ാം ബൂത്ത് നമ്പറിലാണ് ഇവർ വോട്ട് രേഖപ്പെടുത്താനായി എത്തിയത്. കൊവിഡ് കാലമാണ് എല്ലാവരും സൂക്ഷിക്കണമെന്ന് മമ്മൂട്ടി വോട്ട് ചെയ്തതിന് ശേഷം പറഞ്ഞു.

നടന്മാരായ ആസിഫ് അലി, അസ്‌കർ അലി, നീരജ് മാധവ്, രശ്മി സോമൻ ഗായിക സയനോര ഫിലിപ്പ് എന്നിവരും വോട്ട് രേഖപ്പെടുത്തി.


Previous Post Next Post