ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു.

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്ബാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു.

 ഉയിര്‍ത്തെഴുന്നേല്‍പ്പിന് തൊട്ടുമുമ്ബുള്ള ഈ ദിനം വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനാപൂര്‍വമാണ് ആചരിക്കുക.  സംസ്ഥാനത്തെ വിവിധ പള്ളികളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടാകും.

മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കിയാണ് ലോകമെമ്ബാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നത്. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന് ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും.
പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്‌നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടാകും. വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ വ്യത്യസ്തമായ ആരാധന ക്രമമാണ് നിലനില്‍ക്കുന്നത. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പള്ളിയില്‍ മാര്‍ ആന്റണി കരിയില്‍ മെത്രാപൊലിത്തയുടെ കാര്‍മികത്വത്തില്‍ പീഡാനുഭവ തിരുകര്‍മ്മങ്ങള്‍ നടന്നു.

മാര്‍ച്ച്‌ 29 ന് ആരംഭിക്കുന്ന വിശുദ്ധ വാരത്തിന് ഏപ്രില്‍ അഞ്ചാം തീയതി ഈസ്റ്ററോടെ പരിസമാപ്തിയാകുന്നു. ഇത്തവണ പള്ളികള്‍ക്കു പുറത്തു നടക്കുന്ന കുരിശിന്റെ വഴി, നഗരി കാണിക്കല്‍ പ്രദക്ഷിണം എന്നിവ കോവിഡ് മൂലം ഒഴുവാക്കിയിട്ടുണ്ട്. മാത്രമല്ല കുരിശു ചുംബനം, കുരിശില്‍ നിന്നിറക്കി കിടത്തിയ ക്രിസ്തുവിന്റെ രൂപത്തില്‍ ചുമ്ബനം എന്നിവയും ഇത്തവണയില്ല.


Previous Post Next Post