കൊല്ലം : പ്രൊഫഷണൽ പ്രോഗ്രാം ഏജന്റസ് ഫെഡറേഷന്റെ തെക്കൻ മേഖലാ സമ്മേളനവും കിറ്റ് വിതരണവും 14/4/2021 വിഷുദിനത്തിൽ കൊല്ലത്ത് വച്ച് നടക്കുന്നു. മഹാമാരിയുടെ ദുരിത കാലത്ത് പ്രോഗ്രാം എല്ലാം നഷ്ടപ്പെട്ട ഏജൻസി സുഹൃത്തുക്കൾക്ക്, സഹപ്രവർത്തകർക്ക് ഒരു കൈത്താങ്ങായി ഒന്നും രണ്ടും ഘട്ടങ്ങളിൽ കിറ്റ് വിതരണം നടന്നു. മൂന്നാംഘട്ട കിറ്റ് വിതരണം വിഷുദിനത്തിൽ വിഷുക്കൈനീട്ടമായി എത്തുന്നു. മഹാമാരി മൂലം രണ്ടുവർഷം പ്രോഗ്രാം എല്ലാം നഷ്ടപ്പെട്ട ഏജൻസി സുഹൃത്തുക്കൾ അവരുടെ മേഖലാസമ്മേളനങ്ങളും സംസ്ഥാന സമ്മേളനവും മാറ്റി വെക്കപ്പെട്ടു.ഏജൻസി സുഹൃത്തുക്കൾക്കും കലാ പ്രവർത്തകർക്കും സമിതി പ്രവർത്തകർക്കും ഊർജ്ജം നൽകാൻ വിഷു ദിനത്തിലെ PPAF ന്റെ തെക്കൻ മേഖലാ സമ്മേളനം. കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഗംഭീരമാക്കാൻ ആണ് PPAF സംഘാടപ്രവർത്തകർ. ഇതോടെ സ്റ്റേജ് ഷോകളും റോഡ് ഷോകളും പുനരാരംഭിക്കുമെന്നും കലാകേരളത്തിന് പുതിയൊരു ഉണർവ് നൽകുമെന്നും നമുക്ക് പ്രതീക്ഷിക്കാം...🙏🏻
കോവിഡിന് ശേഷം കലാകേരളം ഉണരുന്നു വിഷുദിനത്തിൽ
Jowan Madhumala
0
Tags
Top Stories