പത്തനംതിട്ടയില്‍ ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ തലയ്ക്കും കൈകള്‍ക്കും പരിക്ക്




പത്തനംതിട്ട: തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പരസ്യപ്രചാരണത്തിന് പിന്നാലെ പത്തനംതിട്ടയില്‍ ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അഖില്‍ സതീഷ്, ആകാശ്, സുജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
Previous Post Next Post