തിങ്കളാഴ്ച്ച് പുലർച്ചെ മാളിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഗുരുഗ്രാമിലെ എംജി റോഡ് സമീപം ദില്ലിയിലേക്ക് പോകാനായി ടാക്സിയിൽ കയറി. കാറിൽ രണ്ട് യാത്രക്കാരുമുണ്ടായിരുന്നു. പരിചയമില്ലാത്ത വഴികളിലൂടെ കാർ പോകുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഇത് ചോദ്യം ചെയ്തതോടെ ഡ്രൈവറും വാഹത്തിനുള്ളവരും ചേർന്ന ബലമായി പിടിച്ചു വച്ചു. തുടർന്ന് വാഹനം അൻപത് കിലോമീറ്റർ അകലെ ഹരിയാനയിലെ ജജ്ജാർ നഗരം പിന്നിട്ട് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ നൽകിയ പരാതിയിൽ പറയുന്നത്.
അബോധാവസ്ഥയിലായ യുവതിയെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു. കൈയിലുള്ള പണവും ആഭരണവും ഇവർ കവർന്നിരുന്നു. റോഡിൽ യുവതി കിടക്കുന്നത് കണ്ട നാട്ടുകാരാണ് രാവിലെ ആറരയോടെ വിവരം പൊലീസിനെ അറിയിച്ചത്. പിന്നീട് യുവതിയെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി.