പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിവാഹനങ്ങള്‍ കത്തിനശിച്ചു

 



തിരുവനന്തപുരം: ചവര്‍കൂനയില്‍ നിന്ന് തീപടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിവാഹനങ്ങള്‍ കത്തിനശിച്ചു. വലിയതുറ പൊലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെ 8.50തോടെയാണ് സംഭവം. സ്റ്റേഷന് പിന്നില്‍ ഷെഡില്‍ സൂക്ഷിച്ചിരുന്നു നാല്‍പ്പതിലധികം ഇരുചക്രവാഹനങ്ങളാണ് കത്തിനശിച്ചത്.

ചാക്ക ഫയര്‍സ്റ്റേഷനില്‍ നിന്നും മൂന്നു ഫയ‍ര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തില്‍ സ്റ്റേഷനിലെ രണ്ടാംനിലയിലെ ജനല്‍ ഗ്ലാസുകള്‍ തകരുകയും കെട്ടിത്തിന്റെ ചുവരുകള്‍ക്ക് കേടുപാട് ഉണ്ടാകുകയും ചെയ്തു. കൃത്യസമയത്ത് തീ അണച്ചത് വലിയ അപകടം ഒഴിവാക്കി. ഇരുചക്രവാഹനങ്ങള്‍ സൂക്ഷിക്കുന്ന ഷെഡിന് അടുത്തായിയാണ് ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്. പൊലീസ് സ്റ്റേഷന്റെ പിന്‍ഭാഗത്ത് സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എങ്ങനെ തീപിടിച്ചുവെന്നത് വ്യക്തമല്ലെന്ന് വലിയതുറ സി.ഐ പറഞ്ഞു.


Previous Post Next Post