കേരളത്തില്‍ എന്‍ ഡി എ കാലുറപ്പിക്കുന്ന തിരഞ്ഞെടുപ്പാകും ഇതെന്ന് കെ. സുരേന്ദ്രൻ



കോഴിക്കോട്: എന്‍ ഡി എയെ സംബന്ധിച്ച്‌ നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് ഇതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 

കേരളത്തില്‍ എന്‍ ഡി എ കാലുറപ്പിക്കുന്ന തിരഞ്ഞെടുപ്പാകും ഇത്. മുന്നണിയുടെ ശക്തമായ കുതിച്ചു ചാട്ടത്തിന് വേദിയാകുന്ന തിരഞ്ഞെടുപ്പ് ഫലമായിരുക്കും ഉണ്ടാവുക. കഴിഞ്ഞതവണ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും സി പി എമ്മും കോണ്‍ഗ്രസും പരീക്ഷിച്ച തന്ത്രം നേരിടാന്‍ ബി ജെ പി ഇത്തവണ നേരത്തെ ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബി ജെ പി വോട്ടു കച്ചവടം നടത്തുന്നുവെന്ന് ഇരുമുന്നണികളും പറയുന്നതിന് കാരണം അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ്. ബി ജെ പിയുടെ സാദ്ധ്യത സംസ്ഥാനത്ത് ശക്തമാവുകയാണ്.

സ്ഥാനാര്‍ത്ഥികളില്ലാത്ത മൂന്ന് മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ക്ക് ശക്തമായ സന്ദേശം പോയിട്ടുണ്ട്. വര്‍ഗീയ അജണ്ടകള്‍ക്കെതിരെ എല്‍ ഡി എഫിലേയും യു ഡ‌ി എഫിലേയും വോട്ടര്‍മാര്‍ തന്നെ മാറി ചിന്തിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബാലുശേരി മണ്ഡലത്തിലെ മൊടക്കല്ലൂര്‍ എ യു പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം


Previous Post Next Post