കേരളത്തില്‍ ലൗ ജിഹാദ് നിയമങ്ങള്‍ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ലെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചോദ്യത്തിന് കോൺഗ്രസ് നേതാവ് ശശി തൂർ എംപിയുടെ മറുപടി.
ബിജെപിക്ക് കേരളത്തിൽ എത്ര ‘ലൗ ജിഹാദ്’ കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നായിരുന്നു തരൂരിന്റെ ചോദ്യം.
കേരളത്തില്‍ ലൗ ജിഹാദില്ല, ബിജെപിക്ക് എത്ര ‘ലൗ ജിഹാദ്’ കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും തരൂര്‍ ചോദിച്ചു. ഇത്തരം വര്‍ഗീയവിഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും ഈ വിഷയത്തില്‍ മലയാളികള്‍ വീണു പോകരുതെന്നും അദ്ദേഹം പറഞ്ഞു. ആദിത്യനാഥിന്റെ വര്‍ഗീയ വിഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂര്‍ കൂട്ടിച്ചേർത്തു.
ലൗ ജിഹാദ് തടയണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്താതെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ചോദ്യം.