കേരളത്തിൽ എന്ത് കൊണ്ട് ലൗ ജിഹാദ് നടപ്പാക്കുന്നില്ലെന്ന ചോദ്യവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈക്കോടതി പറഞ്ഞിട്ടും എന്ത് കൊണ്ടാണ് ലൗ ജിഹാദിനെതിരെ കേരളം നിയമ നിർമ്മാണം നടത്താതെന്നും യോഗി ചോദിച്ചു.
ഹരിപ്പാടിൽ നടക്കുന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് യോഗിയുടെ ചോദ്യം. ലൗ ജിഹാദ് നിരോധിക്കണമെന്നും നിരോധന നിയമം കേരളത്തിലും നടപ്പാക്കണമെന്നും യോഗി ആവശ്യപ്പെട്ടു.
മുസ്ലിം തീവ്ര സംഘടനകളായ പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയും കേരളത്തിൽ വളരാൻ അവസരം ഒരുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗിക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷ ജെപി നദ്ദയും കേരളത്തിൽ പ്രചരണം നയിക്കുന്നുണ്ട്.