കൊവിഡ് വ്യാപനം കൂടിവരുന്നതായുള്ള ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട തീരുമാനം രാഷ്ട്രീയ പാര്‍ട്ടികൾ അംഗീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥമുള്ള ബൈക്ക് റാലികള്‍ക്ക് ഇന്നലെ മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ വോട്ടര്‍മാരല്ലാത്ത വ്യക്തികളുടെ സാന്നിദ്ധ്യം മണ്ഡലങ്ങളില്‍ അനുവദിക്കില്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണ പരിപാടികള്‍ക്കായി ചുമതല നല്‍കിയിട്ടുള്ള മറ്റു മണ്ഡലങ്ങളിലുള്ളവരടക്കം ഇന്ന് സ്വന്തം മണ്ഡലത്തിലേക്ക് മടങ്ങും. ഉച്ചഭാഷിണികളും അനൗണ്‍സ്‌മെന്റുകളും ഇല്ലാത്ത നിശബ്ദ പ്രചാരണമാണ് ഇനി നാളെ നടക്കുക. നാളെ നിശബ്ദ പ്രചാരണത്തിന് വീടുകള്‍ കയറിയിറങ്ങിയുള്ള പ്രവര്‍ത്തനത്തിനാകും പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുക.