100 വയസ്സാവാറായ എന്റെ അമ്മയും വാക്‌സിനെടുത്തു’; ശാസ്ത്രത്തെയും ശാസ്ത്രജ്ഞരേയും വിശ്വസിക്കണമെന്ന് മോദി മന്‍ കി ബാത്തിൽ

ജോവാൻ മധുമല 
കൊവിഡിനെതിരായ പോരാട്ടത്തിന് ശക്തിപകരാന്‍ എല്ലാവരും വാക്‌സിനെടുക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനെതിരായ വ്യാജ പ്രചാരണങ്ങളില്‍ വീഴാതെ ശാസ്ത്രത്തെയും ശാസ്ത്രജ്ഞരേയും വിശ്വസിക്കണമെന്നും മോദി പറഞ്ഞു. മന്‍ കി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ ഞാന്‍ രണ്ട് ഡോസ് വാക്‌സിനെടുത്തു. 100 വയസ്സാകാറായ എന്റെ അമ്മയും വാക്‌സിനെടുത്തു. വാക്‌സിനെടുക്കുമ്പോള്‍ ചിലര്‍ക്ക് പനിയും മറ്റും അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അതികം വൈകാതെ തന്നെ അത് മാറുകയും ചെയ്യും. അത് ഭയന്ന് ആരും വാക്‌സിനെടുക്കാന്‍ മടികാണിക്കരുത്’, മോദി പറഞ്ഞു.
‘ജൂണ്‍ 21-ാം തീയതി വാക്‌സിന്‍ ദൗത്യത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചു. അന്നേദിവസം 86 ലക്ഷത്തിലേറെ ആളുകള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കി. ഒരുവര്‍ഷം മുന്‍പ് എല്ലാവരുടേയും മുന്‍പില്‍ ഉണ്ടായിരുന്ന ചോദ്യം വാക്‌സിനേഷന്‍ എപ്പോള്‍ എന്നായിരുന്നു. ഇന്ന് നാം ഒറ്റദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ക്ക് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിന്‍ സൗജന്യമായി കുത്തിവെയ്ക്കുകയാണ്. ഇതാണ് പുതിയ ഭാരതത്തിന്റെ ശക്തി’
കൊവിഡിന്റെ വെല്ലുവിളിയെ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന് ശക്തിപകരാന്‍ രാജ്യത്തെ എല്ലാവരും വാക്സിസിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാമന്ത്രി പറഞ്ഞു. വാക്‌സിന്റെ സുരക്ഷ രാജ്യത്തെ ഓരോ പൗരനും ലഭിക്കുന്നതിലേക്കായി നമുക്ക് നിരന്തരം പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. പലയിടങ്ങളിലും വാക്‌സിന്‍ ഹെസിറ്റന്‍സിക്ക് അറുതി വരുത്തുന്നതിനു വേണ്ടി പല സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും മുന്നോട്ടു വന്നിട്ടുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Previous Post Next Post