തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു മിഷൻ 2020 ചെയർമാൻ റഹിം ഒലവക്കോട് മുഖ്യമന്ത്രിക്ക് പരാതി നൽകി


ജോവാൻ മധുമല 
തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു മിഷൻ 2020 ചെയർമാൻ റഹിം ഒലവക്കോട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. രാജ്യം  നേരിടുന്ന മഹാ ദുരന്തമാണ് കോവിഡ് 19 മഹാമാരി സർക്കാർ നടത്തിവരുന്ന പ്രതിരോധ പ്രവർത്തനങ്ങളെ പ്രസംശിക്കുന്നതോടൊപ്പം നമ്മുടെ നാട്ടിൽ തെരുവുകളിൽ കിടക്കുന്ന ഒരു സമൂഹം ഉണ്ട് എന്ന് നമുക്കറിയാമല്ലോ അവർക്ക് ഭക്ഷണമെത്തിക്കുന്നതടക്കം സന്നദ്ധ സംഘടനകളും, സർക്കാരും മറ്റു വിഭാഗങ്ങളും പ്രവർത്തിക്കുന്നു എന്നാൽ ഈ മഹാമാരി  ഇവരെയും ബാധിക്കാനും ഇവരിലൂടെ രോഗം വ്യാപിക്കാനുമുള്ള സാദ്ധ്യതകൾ ഏറെയാണ് എന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ തെരുവിൽ കഴിയുന്നവർക്ക് വിദ്യാഭ്യാസമോ,ശുചിത്വമോ എന്തിനു തിരിച്ചറിയൽ രേഖകളോ റേഷൻകാർഡോ പോലും ഇല്ലാത്ത സഹചര്യത്തിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാനോ  വാക്സിനെടുക്കുന്നതിനു ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനോ അറിയില്ല ഇവർക്ക് അറിയില്ല. എന്നാൽ ഇവരും മനുഷ്യരാണ് ഇവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്, കൂടാതെ ഇവരിലൂടെ രോഗ വ്യാപന സാധ്യതകളും ഉണ്ട് ആയതുകൊണ്ട് കൃത്യമായ പഠനം നടത്തി ആരോഗ്യ വകുപ്പിന്റെയും,സാമൂഹിക നീതി വകുപ്പിന്റെയും, ജില്ലാ കളക്ടർമാരുടെയും സഹായത്തോടെ തെരുവിൽ കിടക്കുന്നവർക്കും (ഭിക്ഷക്കാർക്കും) കവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് വേണ്ട നടപടി വേണമെന്നാവശ്യപ്പെട്ടാണ് റഹിം ഒലവക്കോട് പരാതി നൽകിയിരിക്കുന്നത്.


Previous Post Next Post