ഇൻസ്റ്റഗ്രാമിൽ വൈറസ് കണ്ടെത്തിയ 21കാരന് 22 ലക്ഷം രൂപ സമ്മാനം




ഇൻസ്റ്റഗ്രാമിൽ വൈറസ് കണ്ടുപിടിച്ച 21 കാരന് ലഭിച്ചത് 22 ലക്ഷം രൂപ. ഇൻസ്റ്റഗ്രാമിൽ വൈറസ് കണ്ടെത്തിയ സ്വകാര്യ വെബ് ഡെവലപ്പർക്കാണ് ഈ പ്രതിഫലം ലഭിച്ചത്. ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നാണ് തുക ലഭിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ സ്വകാര്യ പോസ്റ്റുകൾ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യാതെ തന്നെ ആർക്കും ദുരുപയോഗം ചെയ്യാനാകുമെന്ന പ്രശ്നമാണ് യുവാവ് കണ്ടെത്തിയത്.2021 ഏപ്രിൽ 15-നായിരുന്നു ഇത് റിപ്പോർട്ട് ചെയ്തത്. കമ്പനി ഈ പ്രശ്നം പരിഹരിച്ചു.
ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഫോളോ ചെയ്യാതിരുന്നാലും പോസ്റ്റുകളും ചിത്രങ്ങളും എല്ലാവർക്കും കാണാനാകുമെന്നത് വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യാൻ കാരണമാകുമെന്ന പരാതികൾ ഉണ്ടായിരുന്നു. ഇതെത്തുടർന്നാണ് ഇൻസ്റ്റഗ്രാം പേജുകൾ ഫോളോ ചെയ്യാതെ തന്നെ പോസ്റ്റുകൾ കാണാൻ അനുവദിക്കുന്ന ബഗ് കണ്ടെത്തിയത്. സൈബർ അറ്റാക്കർമാർക്ക് വേ​ഗത്തിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും പോസ്റ്റുകളും ദുരുപയോഗപ്പെടുത്താനും കഴിയുമെന്നതാണ് വെല്ലുവിളി.
സ്വകാര്യ പോസ്റ്റുകളും ആർക്കൈവ്ഡ് പോസ്റ്റുകളും ഇത്തരത്തിൽ ഹാക്ക് ചെയ്യാനാകും. ലൈക്കും, കമൻറും സേവ് കൗണ്ടും. യുആർഎൽ ഇമേജും എല്ലാം ദുരുപയോഗം ചെയ്യാനാകും. ടാർഗറ്റഡ് പോസ്റ്റുകളുടെ മീഡിയ ഐഡി ഉപയോഗിച്ചാണ് സ്വകാര്യ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഉൾപ്പെടെ എടുക്കുന്നത്.


Previous Post Next Post