ലഹരിമരുന്ന് പാര്‍ട്ടി; ബിഗ്‌ബോസ് താരം ഉള്‍പ്പെടെ 22 പേര്‍ അറസ്റ്റില്‍

Jowan Madhumala
മുംബൈ/ ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 22 പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ബിഗ്‌ബോസ് താരമടക്കം ഇവരില്‍ പന്ത്രണ്ട് പേര്‍ സ്ത്രീകളാണ്. നാസിക് ജില്ലയിലെ ലത്പുരി ടൗണില്‍ ഞായറാഴ്ച രാത്രിയാണ് ലഹരിമരുന്ന് പാര്‍ട്ടിനടന്നത്.
പാര്‍ട്ടിയില്‍ പങ്കെടുത്ത സംഘത്തിന്റെ കൈവശം മയക്കുമരുന്നുകളും ഹൂക്കയും ഉണ്ടാ യിരുന്നുവെന്ന് പൊലീസ് 'അറിയിച്ചു. ഇവിടെ നിന്നും പിടികൂടിയവരില്‍ നാല് പേര്‍ സൗത്ത് ഇന്ത്യന്‍ സിനിമ മേഖലയുമായി ബന്ധമുള്ളവരാണ്. പൊലീസിന് ലഭിച്ച രഹസ്യവിവര ത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ലഹരിപാര്‍ട്ടി കണ്ടെത്തിയതും ഇവരെ പിടികൂടിയതെന്നും നാസിക് റൂറല്‍ സൂപ്രണ്ടന്റ് ഒഫ് പൊലീസ് സച്ചിന്‍ പട്ടീല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പൊലീസ് റെയ്ഡിന് എത്തിയപ്പോള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപത്തിരണ്ടുപേരും മയക്കുമ രുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. തുടര്‍ന്ന് എല്ലാവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മയക്കുമരുന്നുകള്‍ കൂടാതെ ക്യാമറയും, ട്രൈപോഡുമുള്‍പ്പടെയുള്ള സാധനങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും മറ്റ് കാര്യങ്ങളെന്ന് പൊലീസ് പറഞ്ഞു.

 



Previous Post Next Post