ദുബായ്: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ജൂണ്‍ 23 മുതല്‍ യുഎഇയില്‍ പ്രവേശിക്കാം എന്നറിയിച്ച് രാജ്യത്തെ സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്. യുഎഇയുടെ അംഗീകാരം ലഭിച്ചിട്ടുള്ള കൊവിഡ് വാക്സിനുകളില്‍ ഏതെങ്കിലും സ്വീകരിച്ചിട്ടുള്ള റസിഡന്റ് വിസയുള്ളവര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.
കൂടാതെ 48 മണിക്കൂര്‍ കാലാവധിക്കുള്ളിലുള്ള പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ നല്‍കേണ്ടതുണ്ട്. പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യു ആര് കോഡ് ഉണ്ടാവണമെന്നും ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പിസിആര്‍ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാര്‍ താമസ സ്ഥലത്ത് ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. 24 മണിക്കൂറിനകമാണ് ഫലം ലഭിക്കുക.
സുപ്രീം കമ്മിറ്റിയെ ഉദ്ധരിച്ച് ദുബായി മീഡിയാ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രവേശനം നല്‍കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളും മീഡിയാ ഓഫീസ് നല്‍കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും യുഎഇ പിന്‍വലിച്ചിട്ടുണ്ട്.