പാമ്പാടി ജനമൈത്രിപോലീസിൻ്റെ സഹചാരി കൊറോണിയുടെ ഡ്യൂട്ടി 24 മണിക്കൂർ !

ജോവാൻ മധുമല 
പാമ്പാടി : ഒന്നര വർഷം മുമ്പ് പാമ്പാടി പോലീസിന് ഒപ്പം ചേർന്ന കൊറോണി എന്ന നായ ഒരു കൗതുക കാഴ്ച്ചയാണ് നാട്ടുകാർക്കും വാഹന സഞ്ചാരികൾക്കും.


കോവിഡ് ആദ്യ തരംഗത്തിൽ പാമ്പാടി പോലീസിന് ഒപ്പം ചേർന്ന പെൺനായയാണ്  കൊറോണി എന്ന മിടുക്കി. 

കൊറോണക്കാലത്ത് പോലീസിനൊപ്പം ചേർന്ന നായയ്ക്ക്  പോലീസ് തന്നെയാണ് കൊറോണി എന്ന് പേരിട്ടത്.  സ്റ്റേഷനിലെ എല്ലാ പോലീസുകാരുമായും നല്ല സൗഹൃദത്തിലാണ് കൊറോണി. 
സ്റ്റേഷനിൽ എത്തുന്ന പരാതിക്കാരോടും വളരെ മാന്യമായിട്ടാണ് കൊറോണിയുടെ ഇടപെടൽ. വെജിറ്റേറിയൻ ഭക്ഷണത്തോട് കൊറോണിക്ക് പ്രിയമില്ല നോൺ വെജ് ആണ് പ്രിയം. 
ഉച്ചഭക്ഷണം സ്റ്റേഷനിൽ  ഡ്യൂട്ടിയിൽ എത്തുന്ന പോലീസ് ഓഫീസർമാർ നൽകും .
വൈകിട്ട് കടകൾ അടക്കുന്നതിന് മുമ്പ് പാമ്പാടിയിലെ സംഗം ഹോട്ടലിൻ്റെ മുമ്പിൽ കൊറോണി എത്തും. അവർ രാത്രി ഭക്ഷണം നൽകും.

രാവിലെ പാമ്പാടി ടൗണിൽ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം വളരെ അച്ചടക്കത്തോടെ ഡ്യൂട്ടിക്ക് കയറും. വാഹനങ്ങൾ പോലീസ് പരിശോധിക്കുമ്പോൾ 
വളരെ ഗൗരവത്തോടെ ഉള്ള  കൊറോണിയുടെ നിൽപ്പ് ആരിലും അത്ഭുതം ജനിപ്പിക്കും.

രാത്രി കാലങ്ങളിലും കൊറോണി പോലീസിനൊപ്പം ഉണ്ട്. മറ്റ് നായ്ക്കളുമായി കൊറോണി അടുത്ത് ഇടപഴകാറില്ലെന്ന പ്രത്യേകത കൂടി ഉണ്ട്. ഒരു പൊലീസ് നായയുടെ എല്ലാ ഗെറ്റപ്പിലുമാണ് കൊറോണിയുടെ നിൽപ്പും ഭാവവും.
أحدث أقدم