മധ്യപ്രദേശിൽ മാവും മാങ്ങകളും സംരക്ഷിക്കാൻ നാലു കാവൽക്കാരും ആറു നായ്ക്കളും.അത്ഭുതപ്പെടുത്തുന്ന മിയാസക്കി മാങ്ങകൾ, വിപണിയിൽ 2.70 ലക്ഷം രൂപയാണ് ഈ മാങ്ങകൾക്ക് വില കൂടുതൽ അറിയാം



ജോവാൻ മധുമല 

മധ്യപ്രദേശിലെ ദമ്പതികൾ തങ്ങളുടെ പൂന്തോട്ടത്തിലെ രണ്ടു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ നാലു കാവൽക്കാരെയും ആറു നായ്​ക്കളെയും ചുമതലപ്പെടുത്തിയിരുന്നു. വീട്ടുമുറ്റത്തെ ഒരു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാൻ എന്തിനാണ് ഇതൊക്കെ യെന്നു ചിന്തിച്ചേക്കാം. അത്ഭുതപ്പെടേണ്ട. ദമ്പതികളുടെ പൂന്തോട്ടത്തിലുണ്ടായിരിക്കുന്നത്​ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങകളാണ്.​

ലോകത്തിലെ ഏറ്റവും വില കൂടിയ​ ജപ്പാനിലെ മിയാസക്കി മാങ്ങകൾക്കും മാവിനുമാണ് ഇത്ര കണ്ടു സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ഉയർന്നതോതിൽ ബീറ്റാ കരോട്ടിൻ, ഫോളിക്​ ആസിഡ്​, ആൻറി ഓക്​സിഡൻറുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്ന മാമ്പഴമാണ്​ മിയാസക്കി. കാഴ്ചശക്തി വർധിപ്പിക്കാൻ ഉത്തമമാണെന്നാണ്​ നിഗമനം. ജപ്പാനിലെ മിയാസക്കി നഗരത്തിലാണ്​ ആദ്യം ഈ മാങ്ങകളുണ്ടായത്​.

അതിനാലാണ്​ മിയാസക്കി എന്ന്​ മാമ്പഴത്തിന്​ പേരുവന്നത്. ഇന്ത്യയിൽ അപൂർവമായി മാത്രം ലഭ്യമാകുന്ന മിയാസക്കി മാങ്ങകൾക്ക്​ ലക്ഷങ്ങൾ ആണ് വില. ജബൽപുർ സ്വദേശിയായ സങ്കൽപ്പ്​ പരിഹാസിന്​ ചെന്നൈയിലെ ഒരു ട്രെയിൻ യാത്രക്കിടെ ഒരാൾ നൽകിയതാണ്​ മിയാസക്കി മാവിന്റെ തൈകൾ. സങ്കല്പ്പും ഭാര്യ റാണിയും വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ ആണ് മാവി​ൻ തൈകൾ നട്ട്​ സംരക്ഷിച്ചു വരുന്നത്. നട്ടു വളർത്തുമ്പോൾ സാധാരണ മാങ്ങകളാണെന്നായിരുന്നു അവർ ചിന്തിച്ചിരുന്നത്.

മരം വളർന്നതോടെ സാധാരണ മാവ് പോലെ ആയിരുന്നില്ല. അതിലുണ്ടായ മാങ്ങകളാക​ട്ടെ പല പ്രത്യേകതകൾ നിറഞ്ഞതും ആയിരുന്നു. ഇതോടെ ദമ്പതികൾ ഈ മാങ്ങയെക്കുറിച്ച്​ ഗവേഷണം തന്നെ നടത്തി. ഗവേഷണത്തിൽ അവർക്ക് ലഭിക്കുന്നത് മധുരമുള്ള സമ്മാനമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാങ്ങകളിലൊന്നാണ്​ മിയാസക്കി മാങ്ങകൾ. അന്താരാഷ്​ട്ര വിപണിയിലാണ്​ ഈ മാങ്ങകൾക്ക് ​ ആവശ്യക്കാരേറെ ഉള്ളത്. പോയ വർഷം അന്താരാഷ്​ട്ര വിപണിയിൽ 2.70 ലക്ഷം രൂപക്കാണ്​ ഇവർ മാങ്ങകൾ വിൽപ്പന നടത്തിയത്.
മാങ്ങയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം പുറത്തായതോടെ പോയ വർഷം നിരവധി മാങ്ങകൾ മോഷണം പോയി. അത്യപൂർവമായ മാങ്ങയാണെന്ന വിവരം പ്രദേശത്ത്​ പരന്നതോടെയാ യിരുന്നു മോഷ്ട്ടാക്കൾ മാങ്ങകൾ കവർച്ച നടത്തുന്നത്. മാങ്ങ മോഷണം പോകുന്നത്​ പതിവായതോടെ മാങ്ങകളുടെ സംരക്ഷണത്തിനായി നാലു കാവൽക്കാരെയും ആറു നായ്​ക്കളെയും ദമ്പതികൾ നിയോഗിക്കുകയായിരുന്നു. ഇത്തവണ സീസണിൽ മാവുകൾ പൂവിട്ടു തുടങ്ങിയപ്പോൾ തന്നെ ദമ്പതികൾക്ക് മാങ്ങകൾക്ക്​ ഓർഡറുകൾ കിട്ടി. ഗുജറാത്ത്​ ആസ്​ഥാനമായ ബിസനിസുകാരൻ ഒരു മാങ്ങക്ക്​ 21,000 രൂപ വീതം നൽകാമെന്ന്​ ദമ്പതികൾക്ക്​ വാഗ്​ദാനം ചെയ്​തതായി ‘ദ മിൻറ്​’ റിപ്പോർട്ട്​ ചെയ്തിരിക്കുന്നു.


Previous Post Next Post