രാജ്യത്തിന് ആശ്വാസമായി കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 37, 566 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്



 


ന്യൂഡൽഹി: രാജ്യത്തിന് ആശ്വാസമായി കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 37, 566 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 907 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56.993 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,03,16,897 ആയി. 2,93,66,601 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 5,52,659 പേരാണ് ചികില്‍സയിലുള്ളത്. ഇന്നലെ 907 പേര്‍ കൂടി മരിച്ചതോടെ, രാജ്യത്തെ ആകെ മരണം 3,97,637 ആയി ഉയര്‍ന്നു.

102 ദിവസത്തിന് ശേഷമാണ് കോവിഡ് രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴെയെത്തുന്നത്. രോഗമുക്തി നിരക്ക് 96.87 ശതമാനമായതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പിന്നിട്ടു.

വേൾഡോമീറ്റർ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി നാൽപത്തിയഞ്ച് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.19 ലക്ഷം പേർ മരിച്ചു.

Previous Post Next Post