ഔട്ട് ലെറ്റുകൾ വഴിയുള്ള വഴിയുള്ള മദ്യവിൽപ്പന: ഇന്നലെ ഒരു ദിവസത്തെ വരുമാനം 72 കോടി






തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തു മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനമായ ഇന്നലെ വിറ്റത് 72 കോടിയുടെ മദ്യം. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പന ശാലകള്‍ വഴിയുള്ള കച്ചവടത്തിന്റെ കണക്കാണിത്. ബാറുകളിലെ വില്‍പ്പന ഇതിനു പുറമേയാണ്.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി 64 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് വഴി എട്ടു കോടിയുടെയുംവില്‍പ്പനയാണ് നടന്നത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് കൂടിയ വില്‍പ്പന-65 ലക്ഷം.

പാലക്കാട് ജില്ലയിലെ ബീവറേജ്‌സ് ഔട്ട്‌ലെറ്റുകളിലൂടെ ഒറ്റ ദിവസം കൊണ്ടു വിറ്റഴിച്ചതു 4 കോടി രൂപയുടെ മദ്യം. സാധാരണ വിറ്റു വരവിനെക്കാളും മൂന്നിരട്ടിയാണിത്.ആകെയുള്ള 23 ഔട്ട്‌ലെറ്റുകളില്‍ പതിനാറെണ്ണമാണു തുറന്നു പ്രവര്‍ത്തിച്ചത്.

RELATED ITEMS:BEVCO RECORD, 

Previous Post Next Post