സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി




തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കൊവിഷീൽഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം ഡോസ് കൊവീഷീൽഡ് വാക്‌സിനുമാണ് ലഭിച്ചത്. ഇതുകൂടാതെ 97,500 ഡോസ് കൊവാക്‌സിനും 1,55,650 കൊവീഷീൽഡ് വാക്‌സിനും  തിരുവനന്തപുരത്ത് എത്തി.

രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കൊവാക്‌സിൻ എത്തുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇന്നലെയാണ് കേന്ദ്രം അനുവദിച്ച ആറ് ലക്ഷം ഡോസ് വാക്‌സിൻ എത്തിച്ചത്. നേരത്തെ കെ.എം.എസ്.സി.എൽ മുഖേന ഓർഡർ നൽകിയ സംസ്ഥാനത്തിന്റെ വാക്‌സിൻ എറണാകുളത്താണ് എത്തിയത്.

സംസ്ഥാനത്തിന് ആകെ 1,21,75,020 ഡോസ് വാക്‌സിനാണ് ഇതുവരെ ലഭ്യമായത്. അതിൽ 12,04,960 ഡോസ് കൊവിഷീൽഡ് വാക്‌സിനും 1,37,580 ഡോസ് കൊവാക്‌സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 97,90,330 ഡോസ് കൊവിഷീൽഡ് വാക്‌സിനും 10,42,150 ഡോസ് കൊവാക്‌സിനും ഉൾപ്പെടെ ആകെ 1,08,32,480 ഡോസ് വാക്‌സിൻ കേന്ദ്രസർക്കാർ സൗജന്യമായി നൽകിയതാണ്.


Previous Post Next Post