എരുമേലി: സെല്‍ഫി എടുക്കുന്നതിനിടയില്‍ കാല്‍വഴുതി പെരുന്തേനരുവിയിലേക്ക് വീണ യുവാവിനെ കാണാതായി. പൊന്‍കുന്നം സ്വദേശി എബിൻ സാജൻ തുറവാതുക്കൽ ചിറക്കടവ് PO പൊൻകുന്നം (20)യെയാണ് കാണാതായത്. ചാത്തന്‍തറ എടത്തിക്കാവുള്ള ബന്ധുവിന്റെ മരണവീട്ടില്‍ പോയി വരും വഴിയാണ് സംഭവം. എബിയുടെ കൂടെ മറ്റ് മൂന്നു പേരുമുണ്ടായിരുന്നതായി വിവരമുണ്ട്. ഇവര്‍ സുരക്ഷിതരാണ്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് ഇവര്‍ പെരുന്തേനരുവിയില്‍ എത്തിയത്.
പെരുന്തേനരുവി ഡാമിനു സമീപമാണ് സംഭവം. ശക്തമായ ഒഴുക്കുള്ളതിനാലും രാത്രിയായതിനാലും തെരച്ചില്‍ നടത്താന്‍ സാധിച്ചില്ല. പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുന്ന ഭാഗത്താണ് യുവാവിനെ കാണാതായത്. നിരവധി ചുഴികളുള്ള പ്രദേശമാണിതെന്നും നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു.