സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍.



18.06.2021 
ത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. വിശ്വാസികളുടെ സുരക്ഷക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കാത്തത് രോഗവ്യാപനം മൂലമാണ്. ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്തരെ തടയുക സര്‍ക്കാരിന്‍റെ ലക്ഷ്യമല്ല. ക്ഷേത്രങ്ങളും പള്ളികളും എപ്പോള്‍ തുറക്കുമെന്ന് പറയാനാകില്ല. രോഗവ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുമെന്നും കെ രാധാകൃഷ്‌ണന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആരാധനാലയങ്ങള്‍ തുറക്കണമെന്ന് വിവിധ മതവിഭാഗങ്ങളും സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
എന്‍ എസ് എസ്, മലങ്കര ഓര്‍ത്തഡോക്‌സ് സഭ, കേ​ര​ള മു​സ്ലീം ജ​മാ​അ​ത്ത്​ ഫെ​ഡ​റേ​ഷ​ന്‍ അടക്കമുളള സംഘടനകളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.

Previous Post Next Post