രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആയുധങ്ങൾ പിടിച്ചെടുത്തു.

ജോവാൻ മധുമല 
തൊടുപുഴ: തോക്കും ആയുധങ്ങളുംക് അടക്കം സൂക്ഷിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആയുധങ്ങൾ പിടിച്ചെടുത്തു.
ആറ് എയർ ഗണ്ണുകളും, അഞ്ച് നാടൻ തോക്കുകകളും, 15 ജലാറ്റിൻ സ്റ്റിക്കുക്കളും ആനയുടെ തേറ്റയും മാൻകൊമ്പും അടക്കം പിടിച്ചെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷൻ പരിധിയിൽ മക്കുവള്ളി വാഴപ്പനാൽ വീട്ടിൽ കുഞ്ഞൗസേപ്പ് (62), വെണ്മണി ഈഴമറ്റത്തിൽ വീട്ടിൽ ബേബി (54) എന്നിവരെ നാടൻ തോക്ക് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

പിടിയാനയുടെ തേറ്റയും നാടൻ തോക്കും സൂക്ഷിച്ച ദേവികുളം ചിലന്തിയാർ ഭാഗത്ത് താമസിക്കുന്ന ലക്ഷ്മണനെ (46) ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തു. ജലാറ്റിൻ സ്റ്റിക്ക് കൈവശവച്ചിതിന് മുരിക്കാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജോസ്പുരത്ത് താമസിക്കുന്ന സജി(50)യെയും പൊലീസ് അറസ്റ്റ് ചെയ്തു.

നാടൻ തോക്കിന്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കുടയത്തൂർ അടൂർമല ഒറ്റപ്ലാക്കൽ സുകുമാരനെ (64)യും, നാടൻ തോക്കിന്റെ ഭാഗങ്ങളും മാൻ കൊമ്പും സൂക്ഷിച്ച കേസിൽ മൂന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന താളുകണ്ടം ട്രൈബൽ സെറ്റിൽമെന്റിൽ രഘു (35) എന്നിവർക്കെതിരെ കേസെടുത്തു.

രൂപമാറ്റം വരുത്തിയ എയർഗണ്ണും, എയർ പിസ്റ്റലും കൈവശം വച്ചാതായി കണ്ടെത്തിയ സംഭവത്തിൽ കുമളി പൊലീസ് സ്റ്റേഷനിൽ മൂന്നും, മുട്ടം , കരിങ്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ആനത്തേറ്റയും, മാൻകൊമ്പും അടക്കം പൊലീസ് വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.

തോക്കും ആനക്കൊമ്പും ആയുധങ്ങളും കൈവശം വച്ചതായി ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പ സ്വാമിയ്ക്ക് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽതിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസ് മിന്നൽ പരിശോധന നടത്തിയത്.

അഡീഷണൽ എസ്.പി എസ്.സുരേഷ്‌കുമാർ, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എ നിഷാദ്‌മോൻ, ഡിവൈ.എസ്.പിമാരായ സന്തോഷ് കുമാർ ജെ, ലാൽജി കെ., കെ.എഫ് ഫ്രാൻസിസ് ഷെൽബി, സുരേഷ് ആർ, ടി.രാജപ്പൻ എന്നിവരുടെ മേൽനോട്ടത്തിൽ ജില്ലയിലെ എല്ലാ പൊലീസ് സ്‌റ്റേഷനിലെയും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Previous Post Next Post