സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്ന് പുനരാരംഭിക്കും.







തിരുവനന്തപുരം : സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്ന് പുനരാരംഭിക്കും.

നറുക്കെടുപ്പ് മാറ്റിവച്ച ലോട്ടറികളുടെ വില്‍പന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഇന്ന് മുതല്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. 

മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25ന് തുടങ്ങും. ‍ ഒമ്പത് ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. 

സ്ത്രീശക്തി 259 , അക്ഷയ 496 , കാരുണ്യ പ്ലസ് 367, നിർമൽ 223 , വിൻവിൻ 615 , സ്ത്രീശക്തി 260 , അക്ഷയ 497 , ഭാഗ്യമിത്ര – ബിഎം 6 , ലൈഫ് വിഷു ബമ്പർ – ബി ആർ 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂൺ 25 , 29 ജൂലൈ 2 ,6 ,9 ,13 ,16 ,20 ,22 തീയതികളിൽ നടത്തും.

നറുക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി പുതിയ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് നടത്താനാണ് തീരുമാനം.

Previous Post Next Post