പ്രമുഖ ഒഡീഷ ഗായിക തപു മിശ്ര കോവിഡ് ബാധിച്ച് അന്തരിച്ചു




ഭുവനേശ്വര്‍: പ്രമുഖ ഒഡീഷ ഗായിക തപു മിശ്ര അന്തരിച്ചു. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 36 വയസായിരുന്നു.

ഇവരുടെ അച്ഛന്‍ കോവിഡ് ബാധിച്ച് മെയ് 10ന് മരിച്ചിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു തപു മിശ്രയുടെ മരണം. ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. ശ്വാസകോശത്തിന് കാര്യമായ തകരാറുകള്‍ സംഭവിച്ചതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

150ലേറെ സിനിമകളില്‍ തപു മിശ്ര പാടിയിട്ടുണ്ട്. നിരവധി ഗാനങ്ങള്‍ ഹിറ്റായിരുന്നു. കൂടാതെ ഒട്ടോറെ ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. 
Previous Post Next Post