സിബിഎസ്‌ഇക്ക് ഇനി നൈപുണ്യ ക്ലാസുകളും; ആറ് മുതല്‍ എട്ട് വരെ 'ഹാന്‍ഡിക്രാഫ്റ്റ്‌സ്'




27.06.2021 
ന്യൂഡല്‍ഹി: സിബിഎസ്‌ഇ വിദ്യര്‍ത്ഥികള്ക്ക്  ഇനിമുതല്‍ നൈപുണ്യ ക്ലാസുകളും.  ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി 'ഹാന്‍ഡിക്രാഫ്റ്റ്‌സ്' എന്ന പേരില്‍ സിബിഎസ്‌ഇ ഹാന്‍ഡ്ബുക്ക് അവതരിപ്പിച്ചു. 

ഹാന്‍ഡി ക്രാഫ്റ്റ്‌സ് ആന്‍ഡ് കാര്‍പ്പറ്റ് സെക്ടര്‍ സ്‌കില്‍ കൗണ്‍സി(എച്ച്‌സിഎസ്‌എസ് സി)ലുമായി സഹകരിച്ചാണ് ക്ലാസ് ഒരുക്കുന്നത്.
പേപ്പര്‍ മാഷ്, ഫാഷന്‍ ജ്വല്ലറി എന്നീ രണ്ട് മൊഡ്യൂളുകളാണ് ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി 12 മണിക്കൂര്‍ മാറ്റിവയ്ക്കും. 

ഇതിനോടകം 700ലധികം സ്‌കൂളുകള്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ് മൊഡ്യൂള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും സിബിഎസ്‌ഇ സ്‌കില്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ ഡോ. ബിസ്വജിത് സാഹ പറഞ്ഞു. http://cbseacademic.nic.in എന്ന വെബ്‌സൈറ്റില്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ് വര്‍ക്ക്ബുക്ക് ലഭ്യമാണ്.

Previous Post Next Post