കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍



കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ പൊലീസ് അറസ്റ്റ് യെ്തു. കൊല്ലം ചവറയിലാണ് സംഭവം. ചവറ തെക്കുംഭാഗം സ്വദേശി സജിക്കുട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊവിഡ് രോഗിയുടെ ബന്ധുവായ യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പൊലീസ് റിമാന്‍ഡ് ചെയ്തു.

ഈ മാസം മൂന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ബന്ധുവായ യുവതിയെ സജിക്കുട്ടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കൊവിഡ് രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് സജിക്കുട്ടന്‍ ആംബുലന്‍സുമായി വന്നത്. ബന്ധുക്കള്‍ ആരെങ്കിലും കൂടെവരണമെന്ന് ഇയാള്‍ നിര്‍ദ്ദേശിച്ചത് പ്രകാരമാണ് യുവതിയും ആംബുലന്‍സില്‍ കയറുന്നത്.

തൊട്ടടുത്തുള്ള ശങ്കരമംഗലത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് ആദ്യം രോഗിയെ കൊണ്ടുപോയത്. ഇവിടെ വെച്ച് സജിക്കുട്ടന്‍ ഗ്ലൗസെടുക്കാനായി ആശുപത്രിയിലേക്ക് പോയെന്നും തിരികെ എത്തിയ ശേഷം യുവതിയെ കടന്ന് പിടിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. പഞ്ചായത്തിനുവേണ്ടി കരാറടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സിന്റെ ഡ്രൈവറാണ് സജിക്കുട്ടന്‍. ഇത് തെക്കുംഭാഗത്തെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലാണുള്ളത്
Previous Post Next Post