കെഎസ്ആർടിസിയുടെ ആദ്യ എല്‍.എന്‍.ജി. ബസ് സര്‍വീസ് നാളെ മുതൽ



തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ സി.ഹരികുമാര്‍ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ അധ്യക്ഷനാകും. കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. ബിജു പ്രഭാകര്‍, പെട്രോനെറ്റ് എല്‍.എല്‍.ജി. ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ യോഗാനന്ദ റെഡ്ഡി, യൂണിയന്‍ നേതാക്കളായ വി.ശാന്തകുമാര്‍, ആര്‍.ശശിധരന്‍, കെ.എല്‍. രാജേഷ്, സൗത്ത് സോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി.അനില്‍ കുമാര്‍ തുടങ്ങിയവര്‍ ആദ്യ എല്‍.എന്‍.ജി. ബസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുക്കും.


ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്ക് ചുവടുമാറ്റത്തിനൊരുങ്ങുന്ന സാഹചര്യം പരിഗണിച്ചാണ് കെ.എസ്.ആര്‍.ടി.സിയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധന ഉപയോഗിച്ച് വാഹനമോടിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയുടെ ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജി., സി.എന്‍.ജി., തുടങ്ങിയവയിലേക്ക് മാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 


400 പഴയ ഡീസല്‍ ബസുകളാണ് ആദ്യ ഘട്ടത്തില്‍ എല്‍.എന്‍.ജിയിലേക്ക് മാറുന്നത്. 
കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമായ പെട്രോനെറ്റ് എല്‍.എന്‍.ജി. ലിമിറ്റഡാണ് അവരുടെ കൈവശമുള്ള രണ്ട് എല്‍.എന്‍.ജി. ബസുകള്‍ സര്‍വീസിനായി വിട്ടുനല്‍കിയിട്ടുള്ളത്. മൂന്ന് മാസത്തേക്കാണ് ഈ ബസുകള്‍ നല്‍കിയിട്ടുള്ളത്. ഈ മാസത്തിനുള്ളില്‍ ബസുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യത പഠനം നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഡ്രൈവര്‍, മെയിന്റനന്‍സ് തുടങ്ങിയ വിഭാഗത്തിലുള്ളവരുടെ അഭിപ്രായം തേടുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് 425 കിലോമീറ്ററും എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് 443 കിലോമീറ്ററുമാണ് ആദ്യത്തെ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന സര്‍വീസ് 11.15-ന് തിരുവനന്തപുരത്ത് എത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് നിന്നെടുത്ത് വൈകിട്ട് 8.15-ന് എറണാകുളത്ത് അവസാനിക്കും. എറണാകുളത്ത് നിന്ന് രാവിലെ 6.30-ന് ആരംഭിച്ച് 12.20 കോഴിക്കോട് എത്തുകയും ഉച്ചയ്ക്ക് 2.30 കോഴിക്കോട് നിന്ന് എടുത്ത് 8.20 എറണാകുളത്ത് അവസാനിക്കുന്നതുമാണ് സര്‍വീസ്.



أحدث أقدم