കട്ടിളപ്പടിയില്‍ തൂങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു




തിരുവല്ല: തിരുവല്ലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല തുകലശ്ശേരി തെങ്ങും പറമ്പില്‍ വീട്ടില്‍ പ്രിയങ്ക (17) ആണ് മരിച്ചത്. 

കിടപ്പുമുറിയോട് ചേര്‍ന്ന മുറിയുടെ കതകിന്റെ കട്ടിളപ്പടിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പ്രിയങ്കയെ ബന്ധുക്കള്‍ ചേര്‍ന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മൂന്നു മണിയോടെ മരിക്കുകയായിരുന്നു

 മാതാപിതാക്കള്‍ ബന്ധം വേര്‍പെടുത്തിയതിനാല്‍ പ്രിയങ്കയും സഹോദരിയും തുകലശ്ശേരിയിലുള്ള പിതൃ സഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. 

മൃതദേഹംം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകു എന്ന് തിരുവല്ല ഡിവൈഎസ്പി സുനീഷ് ബാബു പറഞ്ഞു.

Previous Post Next Post