കോട്ടയത്തെ കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു



 

കോട്ടയം: കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താല്‍ക്കാലിക ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതായി പരാതി സംഭവത്തെതുടര്‍ന്ന് പോലീസ് മൊഴിയെടുത്തപ്പോള്‍ പുറത്തു വരുന്നത് പെണ്‍കുട്ടി നാലു വര്‍ഷം മുന്‍പ് ബന്ധു പീഡിപ്പിച്ച സംഭവവും
പെണ്‍കുട്ടിയുടെ മൊഴി പ്രകാരം താല്‍ക്കാലിക ആരോഗ്യ പ്രവര്‍ത്തകന്‍, കോട്ടയം പാക്കില്‍ കൊച്ചുതോപ്പ് നെടുംപറമ്പില്‍ സച്ചിന്‍ (24), പെണ്‍കുട്ടിയുടെ ബന്ധു വെളിയനാട്, കുന്നുംകേരി പുല്ല്കൊച്ചുകരീത്തറ ബാജിയോ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്. ചിങ്ങവനം പോലീസ് അതിര്‍ത്തിയില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് കൊവിഡ് ബാധിച്ചു. ഈ മാസം 13 നാണ് നാട്ടകം പോളിടെക്നിക് കോവിഡ് സെന്ററില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്

17 ന് രാത്രിയില്‍ സച്ചിന്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു. 18 ന് പെണ്‍കുട്ടി, കൊവിഡ് സെന്റര്‍ അധികൃതര്‍ മുഖാന്തിരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വിവരം ചിങ്ങവനം പോലീസിന് കൈമാറി.

കൊവിഡ് രോഗബാധിതയും, സംസാരിക്കുവാന്‍ കഴിയാത്ത അവശനിലയും ആയതിനാല്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ സമീപിച്ച് കൗണ്‍സലിംഗിന് വിധേയമാക്കി. 25 ന് പൂര്‍ണ്ണ ആരോഗ്യവതിയായതിനെ തുടര്‍ന്ന് പോലീസ് കൃത്യമായമൊഴി രേഖപ്പെടുത്തി. അപ്പോഴാണ് ചികിത്സയില്‍ കഴിഞ്ഞ സമയത്ത് താല്‍ക്കാലിക ആരോഗ്യ പ്രവര്‍ത്തകന്‍ കടന്നുപിടിച്ച സംഭവും, 2017ല്‍ ബന്ധുകൂടിയായ ബാജിയോ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി പീഡിപ്പിച്ച വിവരവും പോലീസില്‍ മൊഴി നല്‍കിയത്. പിന്നീട് ഇരുവരേയും പോലീസ് പിടികൂടുകയായിരുന്നു.
ഇന്നലെ ( ചൊവ്വാഴ്ച) കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോക്സോനിയമപ്രകാരം റിമാന്റ് ചെയ്തു.
Previous Post Next Post