ഭാര്യ പോലീസില്‍ പരാതി നല്‍കി; യുവാവ് മൊബൈല്‍ ടവറില്‍ തൂങ്ങി മരിച്ചു






ആലപ്പുഴ: മാവേലിക്കരയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. മാവേലിക്കര കൊറ്റാര്‍ക്കാവ് സ്വദേശി ശ്യാം ആണ് ടവറില്‍ തൂങ്ങിമരിച്ചത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മാവേലിക്കര നഗരസഭാ ഓഫീസിന് എതിര്‍വശത്തുള്ള ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറി ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി അനുനയശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. 

പിന്നീട് ടവറിൽ തൂങ്ങിമരിക്കുകയായിരുന്നു.
കുടുംബ പ്രശ്‌നം കാരണമാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 


Previous Post Next Post