സിംഗപ്പൂരിൽ വസിക്കുന്ന എല്ലാ വീട്ടുകാർക്കും സൗജന്യമായി ഓക്സിമീറ്ററുകൾ നൽകാൻ തൊമാസെക് ഫൗണ്ടേഷൻ തീരുമാനിച്ചു


സന്ദീപ് എം സോമൻ 
ന്യൂസ് ഡെസ്ക് സിംഗപ്പൂർ 
സിംഗപ്പൂർ:  സിംഗപ്പൂരിലെ ഉള്ള എല്ലാവർക്കും  അവരുടെ രക്തത്തിലെ ഓക്സിജൻ എല്ലാദിവസവും പരിശോദിക്കാൻ സൗജന്യ ഓക്സിമീറ്റ
ർ നൽകുവാൻ തേമാസെക് ഫൗണ്ടേഷൻ വ്യാഴാഴ്ച (ജൂൺ 24) തീരുമാനിച്ചതായി അറിയിച്ചു.


“ പ്രത്യേകിച്ചും പുതിയതും കൂടുതൽ പകർച്ചവ്യാധിയുമായ കോവിഡ്-19 വേരിയന്റുകളുടെ ആവിർഭാവത്തോടെ എല്ലാവരേയും സുരക്ഷിതമായി തുടരാൻ സഹായിക്കുന്നതിന്  തയ്യാറാക്കിയ സംരംഭത്തിന്റെ ഭാഗമാണിത്,”.

ഓക്സിമീറ്ററിന്റെ ദിവസേന ഉള്ള ഉപയോഗം മൂലം രക്തത്തിലെ ഓക്സിജന്റെ അളവ് മനസിലാക്കി ആളുകളെ എത്രയും പെട്ടെന്ന് വൈദ്യസഹായം  തേടാൻ സഹായിക്കും.

"കോവിഡ്-19 ന്റെ ഏറ്റവും ഗുരുതരമായ ഫലങ്ങളിലൊന്നാണ് സൈലന്റ് ന്യുമോണിയ, അപകടകരമായ ശ്വാസകോശ തകരാർ എന്നിവആണ്.  ഓക്സിജന്റെ അളവും കുഴപ്പം ഉണ്ടായിരുന്നിട്ടും ഗുരുതരമായ രോഗികൾക്ക് സാധാരണഗതിയിൽ സുഖം പ്രാപിക്കാൻ കഴിയും എന്നും" തെമാസെക് ഫൗണ്ടേഷൻ പറഞ്ഞു.

സിംഗപ്പൂർ പോസ്റ്റ് ജൂൺ 28 നും ജൂലൈ 3 നും ഇടയിൽ എല്ലാ ഗാർഹിക ലെറ്റർബോക്സിലും റിഡംപ്ഷൻ ടാബിനൊപ്പം ഇതിനായുള്ള നോട്ടിസുകൾ വിതരണം ചെയ്യും.

ജൂലൈ 5 നും ഓഗസ്റ്റ് 5 നും ഇടയിൽ 300 ഓളം സൂപ്പർമാർക്കറ്റുകളിലും ഫാർമസി ഔട്ട്‌ലെറ്റുകളിലും ഓക്സിമീറ്റർ  താമസക്കാർക്ക് കളക്ഷൻ ചെയ്യുവാൻ കഴിയും. കളക്ഷൻ പോയിന്റുകളെയും പ്രവർത്തന സമയങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ www.stayprepared.sg/oximeter ൽ ലഭ്യമാണ്.
സിംഗപ്പൂർ ജീവനക്കാർക്ക് സൗജന്യ ഹാൻഡ് സാനിറ്റൈസറുകളും ഫെയ്സ് മാസ്കുകളും വിതരണം ചെയ്തതിനെത്തുടർന്ന് കോവിഡ് -19 പാൻഡെമിക്കിനിടയിൽ ടെമാസെക് ഫൗണ്ടേഷന്റെ ഏറ്റവും പുതിയ സംരംഭമാണിത്.
Previous Post Next Post