പ്ലസ് ടു വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു.

 
ജോവാൻ മധുമല 
വർക്കല:പ്ലസ് ടൂ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു.നാവായിക്കുളം മാവിൻമൂട് ഉത്രാടത്തിൽ രവിയുടെയും മായയുടെയും മകൻ യദു എന്നുവിളിക്കുന്ന യാദവ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വർക്കല റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപത്താണ് അപകടം നടന്നത്.ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസ്സ് തട്ടിയാണ് അപകടമുണ്ടായത്.വർക്കല ഗവ.മോഡൽഎച്ച്.എസ്.എസിലെ പ്ലസ് ടൂ വിദ്യാർത്ഥിയായിരുന്നു.സഹോദരി: നിവേദ്യ.
Previous Post Next Post